Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkuzhi-VRT-Mangalam Dam

Palakkad

പാല​ക്കു​ഴി-വി​ആ​ർ​ടി-മം​ഗ​ലം​ഡാം കാ​ന​ന​പാ​ത മ​ല​യോ​രനാ​ടു​ക​ൾ​ക്ക് പു​തു​ജീ​വ​നാ​കും

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​യി​ൽ നി​ന്നു പോ​ത്തു​മ​ട​മ​ല, വി​ആ​ർ​ടി, ക​വ, ക​രി​ങ്ക​യം വ​ഴി മം​ഗ​ലം​ഡാ​മി​ലെ​ത്തു​ന്ന കാ​ന​ന​പാ​ത മ​ല​മ്പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ ടി.​എം. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി മ​ല​യോ​ര​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ താ​ഴെ​യി​റ​ങ്ങു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. വ​ലി​യ അ​വ​ഗ​ണ​ന​യാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ നേ​രി​ടു​ന്ന​ത്. ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​യി ആ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​രു​കു​ന്ന​തും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​തി​ജീ​വി​ച്ച് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ നാ​ടു​ക​ളാ​ണ് മ​ല​യോ​ര​ത്തെ​ല്ലാം. വ​ന​ത്തി​ലൂ​ടെ പാ​ത വ​ന്നാ​ൽ അ​ത് മ​ല​മ്പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള ജ​ന​ങ്ങ​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ഇ​ല്ലാ​താ​ക്കും. താ​മ​സ​ക്കാ​രി​ൽ സു​ര​ക്ഷി​ത​ത്വ​ബോ​ധ​വും ഉ​ണ്ടാ​കും. കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ ആ​ളു​ക​ൾ കു​ടും​ബ​സ​മേ​തം ക​ഴി​യു​ന്ന പ​ഴ​യ​കാ​ല​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ് ഉ​ണ്ടാ​കു​മെ​ന്ന് പാ​ല​ക്കു​ഴി​യി​ലെ മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പോ​പ്പി ജോ​ൺ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​മ്പോ​ൾ അ​തു​വ​ഴി വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടു​ക​ളി​ലേ​ക്കും തി​രി​ച്ചു പോ​കും.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ഒ​രു പ​രി​ധി വ​രെ വ​നാ​തി​ർ​ത്തി​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​ത് മ​ല​യോ​ര​ത്ത് ശേ​ഷി​ക്കു​ന്ന താ​മ​സ​ക്കാ​രാ​ണ്. അ​വ​ർകൂ​ടി താ​ഴേ​ക്കി​റ​ങ്ങി​യാ​ൽ പി​ന്നെ ആ​ന​യും പു​ലി​യു​മൊ​ക്കെ ന​ഗ​ര​മെ​ന്ന് പ​റ​യു​ന്ന ജ​ന​ങ്ങ​ളു​ടെ അ​തി​സാ​ന്ദ്ര​താ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തും. വി​ആ​ടി ഉ​ൾ​പ്പെ​ടെ സ​മീ​പ​ത്തെ പ​ല ചെ​റി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ താ​മ​സ​ക്കാ​രു​ടെ എ​ണ്ണം ന​ന്നേ കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഏ​താ​നും വ​ർ​ഷം മു​മ്പ് വ​രെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ചൂ​രു​പാ​റ, മ​ണ്ണെ​ണ്ണ​ക്ക​യം, ക​വി​ളു​പ്പാ​റ, ഓ​ടം​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ഇ​പ്പോ​ൾ താ​മ​സ​ക്കാ​ർ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി.

പാ​ല​ക്കു​ഴി പി​സി​എ​യി​ൽ നി​ന്നും അ​ഞ്ച​ര കി​ലോ​മീ​റ്റ​റാ​ണ് മം​ഗ​ലം​ഡാ​മി​ന​ടു​ത്തെ വി​ആ​ർ​ടി യി​ലേ​ക്കു​ള്ള​ത്. ഇ​തി​ൽ നാ​ല് കി​ലോ​മീ​റ്റ​റും റോ​ഡു​ണ്ട്. ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം മാ​ത്ര​മെ റോ​ഡ് നി​ർ​മി​ക്കേ​ണ്ട​തു​ള്ളു. ഇ​തി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യി വ​രും.

പാ​ല​ക്കു​ഴി, മം​ഗ​ലം​ഡാം എ​ന്നീ ര​ണ്ട് ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ൾ ബ​ന്ധി​പ്പി​ക്കാ​നാ​യാ​ൽ അ​തി​ന്‍റെ വി​ക​സ​ന വ്യാ​പ്തി​യും പ​തി​ന്മ​ട​ങ്ങാ​കു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു. ഏ​റ്റെ​ടു​ക്കു​ന്ന വ​ന​ഭൂ​മി​ക്ക് പ​ക​ര​മാ​യി അ​തി​ന്‍റെ ഇ​ര​ട്ടി​ഭൂ​മി വ​നം വ​കു​പ്പി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളും നൂ​ലാ​മാ​ല​ക​ളു​മു​ണ്ട്. എം​എ​ൽ​എ ടി.​എം. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​ല​യോ​ര ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫാം ​ടൂ​റി​സ​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്കു​ള്ള കാ​ഴ്ച അ​തി​മ​നോ​ഹ​ര​മാ​ണ്.

വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്ലാ​തെ ഈ ​പ്ര​ദേ​ശ​വും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ദേ​ശ​മാ​ക്കാ​ൻ ക​ഴി​യും. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഒ​രു​ക്കേ​ണ്ട​ത്. ല​ഹ​രി ഉ​പ​യോ​ഗ സം​ഘ​ങ്ങ​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ഇ​വി​ടെ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ.
അ​നാ​ഥാ​വ​സ്ഥ​യി​ലു​ള്ള മം​ഗ​ലം​ഡാം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​നം കൂ​ടി​യാ​കു​മ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ത് പു​ത്ത​നു​ണ​ർ​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up